ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽപപ്പടവും ഉപ്പേരിയും കൂട്ടാനുള്ളഅവസരമായിരുന്നുപണ്ടൊക്ക.സാധാരണക്കാരന്ഓണം. കാളൻ, ഓലൻ,എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടംഉപ്പിലിട്ടതാണ്കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരംആയിരിക്കും. ഉപ്പേരിനാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക,ശർക്കരപുരട്ടിക്ക്പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം.ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനുംകാളനുംപുറമേ പച്ചമോര്നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയുംവറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട്പണ്ട്ഉത്രാടം മുതൽ ഏഴുദിവസംഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയുംമോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
WISH YOU A HAPPY ONAM
Reference;http://ml.wikipedia.org/
HAPPY ONAM
ReplyDeleteHappy Onam <3
ReplyDelete